നികുതി കൃത്യമായി അടയ്ക്കാതെ ബവ്കോ; കുടിശിക 293 കോടി

മദ്യ വില്പനയിലൂടെ ശതകോടികൾ സംഭരിച്ചിട്ടും സർക്കാരിലേക്കുള്ള നികുതി കൃത്യമായി അടയ്ക്കാതെ ബവ്റിജസ് കോർപറേഷൻ. 293 കോടി രൂപയാണ് കോർപറേഷൻ നൽകാനുള്ള നികുതി കുടിശിക. മറ്റ് അബ്കാരികൾ നൽകാനുള്ളത് 127 കോടി രൂപയാണ്.

കുടിശികയുള്ള ഉള്ള തുക ഒന്നുംതന്നെ തിരിച്ചുപിടിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ ശ്രമം ഉണ്ടാകുന്നില്ല. അതിനുള്ള തെളിവാണ് കോടികൾ വരുമാനമുള്ള ബവ്റിജസ് കോർപറേഷനിൽനിന്ന് 293 കോടി രൂപ കുടിശിക. സംസ്ഥാനത്തെ അബ്കാരികൾ നൽകാനുള്ളത് 127 കോടി രൂപയാണ്. ഏറ്റവും കൂടുതൽ കുടിശികയുള്ളത് കൊല്ലം ജില്ലയിലാണ്. 53 കോടി രൂപ. 18 കോടി രൂപയുമായി എറണാകുളമാണ് രണ്ടാം സ്ഥാനത്ത്. ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്; 27 ലക്ഷം രൂപ. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 54 കോടി രൂപ കുടിശികയുണ്ടായിരുന്നു. 

പിരിച്ചെടുക്കാനുള്ള നികുതി കുടിശികയുടെ ഏകീകൃത കണക്കില്ലാത്തതിനാൽ സംസ്ഥാനത്തെ മുഴുവൻ ജി.എസ്.ടി ഓഫിസുകളിൽ നിന്നുമായി 125 മറുപടികകളാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ചത്.