മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാൻ ബിജെപി; ഫഡ്നാവിസ് കേന്ദ്ര നേതാക്കളെ കാണും

ശിവസേനയിലെ വിമത നീക്കത്തിൽ ആടിയുലഞ്ഞ് മഹാരാഷ്ട്ര രാഷ്ട്രീയം. ശിവസേന നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തുവെന്ന അവകാശവാദവുമായി വിമത നേതാവ്  എക്നാഥ് ഷിന്‍ഡെ രംഗത്തെത്തി. നിയമസഭാ കക്ഷി നേതാവ് താനാണെന്നു ചൂണ്ടിക്കാട്ടി  ഗവര്‍ണര്‍ക്കും നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ക്കും ഷിന്‍ഡെ കത്തയച്ചു.  37 ശിവസേന എംഎല്‍എമാരുടെ ഒപ്പോടെയുള്ള കത്താണ് ഷിന്‍ഡെ അയച്ചത് . അതേസമയം ഏക്നാഥ് ഷിന്‍ഡെയെ പിന്തുണക്കുന്ന എംഎല്‍എമാരുടെ എണ്ണം 42 ആയി ഉയര്‍ന്നെന്നാണ് സൂചന. കൂടുതൽ എംഎൽഎമാരുടെ പിന്തുണ ഉറപ്പിച്ച ഏകനാഥ് ഷിൻഡെ ഇന്ന് ഗവർണറെ കണ്ടേക്കും. അതിനിടെ അമിത് ഷാ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന് നേതാക്കളുമായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്  നിർണായക കൂടിക്കാഴ്ച നടത്തും. അതേസമയം ഷിന്‍ഡെ ഉള്‍പ്പെടെ 13 എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ കത്ത് നല്‍കി.