അഗ്നിപഥ് അനിവാര്യം; ആലോചിച്ചെടുത്ത തീരുമാനം: വിശദീകരിച്ച് പ്രതിരോധമന്ത്രാലയം

അഗ്നിപഥ് പദ്ധതിയെക്കുറിച്ച് കൂടുതൽ വിശദീകരിച്ച് പ്രതിരോധമന്ത്രാലയം. പല രാജ്യങ്ങളിലും ഇത്തരം നിയമനങ്ങളുണ്ട്. നിലവിലെ സാഹചര്യത്തിൽ ഏറെ അനിവാര്യമാണ് പദ്ധതി. എന്നാൽ ഏറെ ആലോചിച്ചെടുത്ത തീരുമാനത്തിനെതിരെ നിരവധി പ്രചാരണങ്ങൾ നടക്കുന്നതായും പ്രതിരോധ കാര്യങ്ങൾക്കുള്ള അഡീഷണൽ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ അനിൽ പൂരി  മാധ്യമങ്ങളോട് പറഞ്ഞു. 

അഗ്നിപഥിൽനിന്ന് പിന്നോട്ടില്ലെന്നും രാത്രി വെളുത്തപ്പോൾ ഉള്ള പദ്ധതിയല്ലെന്നും പതിറ്റാണ്ടുകളായി ചർച്ചചെയ്ത് എടുത്ത തീരുമാനമാണെന്നും ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പറഞ്ഞു