അഗ്നിപഥുമായി കേന്ദ്രം മുന്നോട്ട്; സേനാ മേധാവിമാര്‍ പ്രധാനമന്ത്രിയെ കാണും

സേനാധിപന്മാർ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രധാനമന്ത്രിയോട് വിശദീകരിക്കുകയാണ് സന്ദർശന ലക്ഷ്യം. ഓരോ സേനാധിപന്മാരും പ്രത്യേകമായി മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും വിവരമുണ്ട്. പ്രധാനമന്ത്രി കർണാടകയിൽ ആയതിനാൽ ഉച്ചയ്ക്കുശേഷമാകും കൂടിക്കാഴ്ച. വർഷങ്ങളായി ആലോചനയിലുള്ള പദ്ധതിയാണെന്നും സേനയിൽ യുവത്വം കൊണ്ടുവരാൻ അഗ്നിപഥ് അനിവാര്യമാണെന്നുമാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നിലപാട്.