നടിയെ ആക്രമിച്ച കേസ്: നടന്‍ സിദ്ദിഖിനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു

നടിയെ ആക്രമിച്ചക്കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി നടന്‍ സിദ്ദിഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം ആലുവയിലായിരുന്നു ചോദ്യം ചെയ്യല്‍. പള്‍സര്‍ സുനി ജയിലില്‍ നിന്നെഴുതിയ രണ്ടാമത്തെ കത്തില്‍ സിദ്ദിഖിന്റെ പേര് പരാമര്‍ശിച്ചിരുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും ദിലീപിന് അനുകൂലമായ സിദ്ദിഖ് സംസാരിച്ചിരുന്നു ഇതിന്റെയെല്ലാം അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. കേസില്‍ നേരത്തെയും സിദ്ദിഖില്‍ നിന്ന് ക്രൈംബ്രാഞ്ച് വിവരങ്ങള്‍ തേടിയിരുന്നു. ജുലൈ 15നുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് ക്രൈംബ്രാഞ്ചിന് കോടതി നല്‍കിയ നിര്‍ദേശം. വിഡിയോ റിപ്പോർട്ട് കാണാം.