ലോകകേരളസഭ: പ്രതിപക്ഷം വിട്ടുനിന്നതില്‍ വിവാദത്തിനില്ലെന്ന് യൂസഫലി

ലോകകേരളസഭയില്‍ നിന്ന് പ്രതിപക്ഷം വിട്ടുനിന്നതില്‍ വിവാദത്തിനില്ലെന്ന് വ്യവസായി എം.എ.യൂസഫലി. പ്രവാസി പ്രശ്നങ്ങള്‍ സര്‍ക്കാരിനെ ധരിപ്പിക്കുകയാണ് ലോകകേരളസഭയുടെ ലക്ഷ്യമെന്നും യൂസഫലി പറഞ്ഞു. ലോക കേരള സഭയില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കുന്നതിനെ യൂസഫലി വിമര്‍ശിച്ചിരുന്നു.

അതേസമയം, ലോക കേരളസഭക്ക് എതിരായ ആസൂത്രിത വിമർശനം അധിക്ഷേപത്തിന്റെ രീതിയിലേക്ക് കടക്കുന്നുവെന്ന് സ്പീക്കർ എംബി രാജേഷ്. ലോക കേരള സഭയിൽ നിന്നു പ്രതിപക്ഷം വിട്ടു നിന്നതിനെ പ്രവാസി വ്യവസായി എം.എ.യൂസഫലി വിമർശിച്ചു.  നൂറുകണക്കിന് പ്രവര്‍ത്തകര്‍ മര്‍ദനമേറ്റ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ലോകകേരള സഭയില്‍പോയി ഇരിക്കാന്‍മാത്രം വിശാലമനസ്സ് യു.ഡിഎഫിനില്ലെന്ന് പ്രതിപക്ഷനേതാവ് മറുപടി നല്‍കി. പ്രതിപക്ഷം വിട്ടുനിന്നത് പ്രവാസികളോടുള്ള ക്രൂരതയാണെന്ന് സിപിഎം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. 

സാമ്പത്തിക പ്രതിസന്ധിക്കിടയിലെ ധൂർത്തെന്ന് ആരോപിച്ചും മുൻപ് നടന്ന രണ്ട് ലോകകേരള സഭകളുടെ പ്രോഗ്രസ് റിപ്പോർട്ട് ആവശ്യപ്പെട്ടും വിമർശനം ഉയുന്നതിനിടെയാണ് സ്പീക്കർ സമ്മേളന വേദിയിൽ ഇതിന് മറുപടി പറഞ്ഞത്. പ്രവാസികളിൽ നിന്ന് ഇങ്ങോട്ട് എന്ത് കിട്ടുന്നു എന്ന് മാത്രം ചിന്തിക്കുന്നത് തെറ്റായ മനോഭാവത്തിന്റെ പ്രശ്നമാണെന്ന് സ്്പീക്കര്‍ പറഞ്ഞു. സർക്കാരിനെതിരെയുള്ള പ്രതിഷേധ സമരങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷം ലോക കേരള സഭയിൽ നിന്ന് വിട്ടുനിന്നു. ഇതിനെതിരെ എം.എ യുസഫലി വിമർശനം ഉയർത്തി.

സ്വർണടത്തുകേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ബിജെപിയും ലോകകേരളസഭയില്‍ നിന്ന് വിട്ടു നിന്നു. പ്രതിപക്ഷം വിട്ടു നിന്നത് പ്രവാസികളോടുള്ള ക്രൂരതയാണെന്നും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍താല്‍പര്യമില്ലെന്നതിന്‍റെ തെളിവാണെന്നും സിപിഎം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ആരോഗ്യകാരണങ്ങളാല്‍മുഖ്യമന്ത്രി പിണറായി വിജയന് ചടങ്ങില്‍ പങ്കെടുക്കാനായില്ല. മുഖ്യമന്ത്രിയുടെ പ്രസംഗം മന്ത്രി പി.രാജീവ് വായിച്ചു.