നുപുർ ശർമ്മക്കെതിരെ ഒരു കേസുകൂടി; 22 ന് ഹാജരാകാൻ നോട്ടീസ്

പ്രവാചകനെതിരായ പ്രസ്താവനയിൽ ബി ജെ പി മുൻ വക്താവ് നുപുർ ശർമ്മക്കെതിരെ മഹാരാഷ്ട്രയിൽ ഒരു കേസുകൂടി . ഓൾ ഇന്ത്യ പ്രൊഗ്രസിവ് മുസ്‌ലിം വെൽഫെയർ കമ്മിറ്റിയുടെ പരാതിൽ അംബേർനാഥ് പൊലീസാണ് കേസെടുത്തത്. മത വിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കൽ, ശത്രുത വളർത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.

നേരത്തെ റാസ അക്കാദമിയുടെ പരാതിയിൽ  പിഡോണി പൊലീസും കേസ് എടുത്തിരുന്നു.  22 ന് മൊഴി രേഖപ്പെടുത്താൻ ഹാജരാകാൻ പൊലീസ് നുപുർ ശർമ്മക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.