തൃക്കാക്കരയിൽ വിധിയെഴുത്ത് തുടങ്ങി: ബൂത്തുകളില്‍ ശക്തമായ നിരീക്ഷണം

തൃക്കാക്കരയിൽ നാടിളക്കിയുള്ള പ്രചാരണ കോലാഹലങ്ങള്‍ക്കൊടുവില്‍ ജനം, വിധിയെഴുതാന്‍ പോളിങ് ബൂത്തുകളിലെത്തിത്തുടങ്ങി. 1,96,805 വോട്ടര്‍മാരാണ് ആകെയുള്ളത്. വ്യാപക കള്ളവോട്ടിന് സാധ്യതയുണ്ടെന്ന യുഡിഎഫ് നേതൃത്വത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണസംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

അതേസമയം, തികഞ്ഞ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫും യുഡിഎഫും ഒപ്പം എന്‍ഡിഎയും. സ്ഥാനാര്‍ഥികള്‍ രാവിലെയും പ്രതീക്ഷ പങ്കുവച്ചു.ജനം അംഗീകരിക്കുമെന്ന് പൂര്‍ണ വിശ്വാസമുണ്ടെന്ന് ഉമ തോമസ് പറഞ്ഞു. നൂറു ശതമാനം ആത്മവിശ്വാസമെന്ന് ജോ ജോസഫും പ്രതികരിച്ചു.