ആദ്യ റൗണ്ടിൽ ലീഡെടുത്ത് യുഡിഎഫ്; 21 ബൂത്തുകളിലും ഉമ മുന്നില്‍

ആദ്യ റൗണ്ട് പൂർത്തിയായി.  ഉമ തോമസ് മുന്നിൽ. 21 ബൂത്തുകളിലും ഉമയാണ് മുന്നിൽ. എണ്ണുന്നത് കൊച്ചി കോര്‍പറേഷനിലെ ഇടപ്പള്ളി, പോണേക്കര ഡിവിഷനുകളാണ്. 2021ല്‍ യുഡിഎഫ് നേടിയത് 1258 വോട്ട് ലീഡാണ്. രണ്ടാം റൗണ്ടില്‍ ദേവന്‍കുളങ്ങര, കറുകപ്പള്ളി, മാമംഗലം, പാടിവട്ടം (2021 യുഡിഎഫ് ലീഡ് 1180). വോട്ടെണ്ണല്‍ ഫലം തല്‍സമയം മനോരമ ന്യൂസില്‍ കാണാം.

പോസ്റ്റൽ വോട്ടുകൾ  എണ്ണിയപ്പോൾ യുഡിഎഫിന്റെ ഉമ തോമസ് ഒരു വോട്ടിനു മുന്നിലാണ്. തൃക്കാക്കരയിൽ പോസ്റ്റൽ വോട്ട് 10 എണ്ണമാണ് ഉള്ളത്. ആറെണ്ണം തപാലിൽ വന്ന വോട്ടും നാലെണ്ണം സർവീസ് വോട്ടുമാണ്. ഉമ–3, ജോ ജോസഫ്–2, ബിജെപി–2, അസാധു–3.