തൃക്കാക്കരയിൽ സിക്സ് അടിച്ച് ജയിക്കും; കോട്ടകൾ തകരും: ജോ ജോസഫ്

നൂറു ശതമാനം ആത്മവിശ്വാസമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ്.സിക്സ് അടിച്ച് ജയിക്കും, കോട്ടകള്‍ തകരുമെന്നും ജോ ജോസഫ് പറഞ്ഞു.

തൃക്കാക്കര ഉപതിര​​ഞ്ഞെടുപ്പില്‍ ജനവിധി ഇന്ന്. നാടിളക്കിയുള്ള പ്രചാരണ കോലാഹലങ്ങള്‍ക്കൊടുവില്‍ ജനം, വിധിയെഴുതാന്‍ പോളിങ് ബൂത്തുകളിലെത്തിത്തുടങ്ങി. 1,96,805 വോട്ടര്‍മാരാണ് ആകെയുള്ളത്. . വ്യാപക കള്ളവോട്ടിന് സാധ്യതയുണ്ടെന്ന യുഡിഎഫ് നേതൃത്വത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണസംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.  അതേസമയം, തികഞ്ഞ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫും യുഡിഎഫും ഒപ്പം എന്‍ഡിഎയും. സ്ഥാനാര്‍ഥികള്‍ രാവിലെയും പ്രതീക്ഷ പങ്കുവച്ചു.