കെ.വി.തോമസിനെ പുറത്താക്കി; നടപടി എഐസിസി അനുമതിയോടെ

കെ.വി.തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയെന്ന് കെ.സുധാകരന്‍. എ.ഐ.സി.സിയുെട അനുമതിയോടെയാണ് തീരുമാനമെന്ന് കെ.സുധാകരന്‍ അറിയിച്ചു. പരമാവധി കാത്തിരുന്നു, ഇനി കാത്തിരിക്കാനാകില്ല, കെ.വി.തോമസ് പാര്‍ട്ടിക്ക് വെളിയിലായി. തൃക്കാക്കര തിരഞ്ഞെടുപ്പില്‍ കെ.വി തോമസ് ഒരു ചുക്കും ചെയ്യാനില്ല– സുധാകരന്‍ പറഞ്ഞു. ഇന്ന് കെ.വി.തോമസ്  തൃക്കാക്കരയിലെ എല്‍.ഡി.എഫ് കണ്‍വന്‍ഷന്‍ വേദിയിൽ എത്തിയതിന് പിന്നാലെയാണ് നടപടി‍. 

കെ.വി.തോമസിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഗതം ചെയ്തു. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ കെ.വി.തോമസിനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കെ.വി.തോമസ് നാടിന്റെ വികസനപക്ഷത്ത് നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി. ഇതാണ് കെ.വി.തോമസ് എൽഡിഎഫ് പക്ഷത്തേക്ക് വരാന്‍ ഇടയാക്കിയതെന്നും പിണറായി പറഞ്ഞു.