പെൺകുട്ടി എത്തിയത് എപ്പോഴെന്ന് അറിയില്ല: ഇരുവരും ഇഷ്ടത്തിൽ: യുവാവിന്റെ അമ്മ

പാലക്കാട് കൊല്ലങ്കോടിൽ പതിനേഴുകാരിയെ തീ കൊളുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.  കിഴക്കേഗ്രാമത്തില്‍ സുബ്രഹ്മണ്യന്‍ (23) ആണ് അതിക്രമം കാട്ടിയത്. സുബ്രഹ്മണ്യനും പെണ്‍കുട്ടിയും ഇഷ്ടത്തിലായിരുന്നുവെന്ന് യുവാവിന്റെ അമ്മ മനോരമന്യൂസിനോട്.

പെണ്‍കുട്ടിക്ക് 18 വയസുകഴിഞ്ഞശേഷം വിവാഹം നടത്താമെന്ന് ഉറപ്പുനല്‍കിയിരുന്നുവെന്നും അമ്മ പറഞ്ഞു. സാരമായി പൊള്ളലേറ്റ ഇരുവരെയും തൃശൂർ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.