കരുതൽ വാക്സീൻ മറ്റന്നാൾ മുതൽ; കുത്തിവയ്പ് സ്വകാര്യ സെന്ററുകള്‍ വഴി

പതിനെട്ട് വയസ് തികഞ്ഞ എല്ലാവര്‍ക്കും മറ്റന്നാള്‍ മുതല്‍ കരുതല്‍ ഡോസ് കോവിഡ് വാക്സീന്‍ നല്‍കും. സ്വകാര്യ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ വഴിയാണ് വിതരണം. രണ്ടാംഡോസ് വാക്സീന്‍ എടുത്ത് ഒന്‍പതുമാസം തികഞ്ഞവര്‍ക്ക് കരുതല്‍ ഡോസ് എടുക്കാം. ഇതിനൊപ്പം സര്‍ക്കാര്‍ കേന്ദ്രങ്ങളിലെ സാധാരണ വാക്സിനേഷനും മുന്‍ഗണനാപട്ടികയില്‍ ഉള്ളവര്‍ക്ക് നല്‍കുന്ന കരുതല്‍ വാക്സീന്‍ വിതരണവും തുടരും.