മാർപാപ്പ യുക്രെയ്ൻ സന്ദർശിച്ചേക്കും; യാത്രാ തീയതി വെളിപ്പെടുത്തിയില്ല

റഷ്യന്‍ ആക്രമണം തുടരുന്ന യുക്രെയ്നില്‍ സന്ദര്‍ശനത്തിനൊരുങ്ങി ഫ്രാന്‍സിസ് മാര്‍പാപ്പ. കീവ് സന്ദര്‍ശനം സജീവ പരിഗണനയിലെന്ന് മാര്‍പാപ്പ മാള്‍ട്ട യാത്രയ്ക്കിടെ വിമാനത്തില്‍  മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സന്ദര്‍ശന തീയതിയോ മറ്റ് വിശദാംശങ്ങളോ വെളിപ്പെടുത്തിയില്ല. യുക്രെയിന്‍ സന്ദര്‍ശിക്കാന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്കിയും കീവ് മെയറും മേജര്‍ ആര്‍ച്ച് ബിഷപ്പും വത്തിക്കാനില്‍ യുക്രെയ്ന്‍ അംബാസഡറും മാര്‍പാപ്പയെ ക്ഷണിച്ചിരുന്നു. റഷ്യന്‍ അധിനിവേശത്തെ തുടക്കം മുതല്‍ മാര്‍പാപ്പ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു.