'ചുറ്റും മൃതദേഹങ്ങള്‍; ജീവനോടെ നാട്ടില്‍ തിരിച്ചെത്തുമെന്ന് കരുതിയില്ല'; ദുരിതം വിവരിച്ച് ഡേവിഡ്

യുക്രെയ്ന്‍–റഷ്യന്‍ യുദ്ധഭൂമിയില്‍ കണ്ടത് അവിശ്വസനീയ കാഴ്ചകളെന്ന് റഷ്യയില്‍ നിന്ന് മടങ്ങിയെത്തിയ മലയാളി ഡേവിഡ് മുത്തപ്പന്‍. ചുറ്റും മൃതദേഹങ്ങളായിരുന്നു. ജീവനോടെ നാട്ടില്‍ തിരിച്ചെത്തുമെന്ന് ഒരു ശതമാനം പോലും പ്രതീക്ഷയുണ്ടായിരുന്നു. തിരിച്ചെത്താന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദിയെന്നും തിരുവനന്തപുരത്ത് എത്തിയ ഡേവിഡ് പറഞ്ഞു. ഡേവിഡ് ഉള്‍പ്പെടെ യുദ്ധമുഖത്ത് അകപ്പെട്ട മലയാളികളുടെ ദുരിതം മനോരമന്യൂസായിരുന്നു പുറം ലോകത്തെത്തിച്ചത്. 

മനുഷ്യക്കടത്തില്‍ അകപ്പെട്ട് റഷ്യ–യുക്രെയ്ന്‍ തുറമുഖത്തേക്ക് വലച്ചെറിയപ്പെട്ട മലയാളികളില്‍ നാട്ടില്‍ തിരിച്ചെത്തിയ രണ്ടാമനാണ് തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശി ഡേവിഡ് മുത്തപ്പന്‍. ജന്മനാട്ടില്‍ തിരച്ചെത്തിയത് വിശ്വസിക്കാനാകുന്നില്ലെന്ന് ഡേവിഡ് പറയുന്നു. സെക്യൂരിറ്റി ജീവനക്കാരന്‍റെ ജോലിക്കാണ് ഡേവിഡ് റഷ്യയിലേക്ക് പോയത്. ഒരുമാസത്തെ ട്രെയിനിങിന് ശേഷം നേരെ യുക്രെയ്നിലെ യുദ്ധ മുഖത്തേക്ക്. പിന്നെ കണ്ട കാഴ്ചകളെക്കുറിച്ച് ഡേവിഡ് വിവരിക്കുന്നു. നാട്ടിലേക്ക് മടങ്ങിയെത്താന്‍ സഹായിച്ച വി മുരളീധരന്‍, ശശി തരൂര്‍ എന്നിവരുള്‍പ്പെടേ എല്ലാവര്‍ക്കും നന്ദി പറയുന്നതായും ഡേവിഡ് . 

Enter AMP Embedded Script