സിഎന്‍ജിക്കും വില കൂട്ടി; ഒരു കിലോ സിഎന്‍ജിക്ക് എട്ടു രൂപ കൂടി

മുന്‍കൂര്‍ പ്രഖ്യാപിച്ച വിവിധ നിരക്കുവര്‍ധനകള്‍ പ്രാബല്യത്തിലാകുന്ന ഇന്ന് പുതിയതായി രണ്ട് നിരക്കുവര്‍ധന കൂടി പ്രാബല്യത്തില്‍. പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ദിവസം തന്നെ സിഎന്‍ജി നിരക്കും ടോള്‍ നിരക്കും കൂടി. സംസ്ഥാനത്ത് ഒരു കിലോ സിഎന്‍ജിക്ക് എട്ടുരൂപയാണ് കൂടിയത്. കൊച്ചിയില്‍ ഒരു കിലോ സിഎന്‍ജിക്ക് 80 രൂപയാണ് പുതുക്കിയ വില. മറ്റു ജില്ലകളില്‍ ഇത് 83 രൂപവരെയാകും. വിവിധ റോഡുകളിലെ ടോള്‍ നിരക്ക് 10 ശതമാനം കൂടി. കാറുകള്‍ക്ക് 10 രൂപ മുതല്‍ വലിയ വാഹനങ്ങള്‍ക്ക് 65 രൂപ വരെ വര്‍ധന. ഒരു മാസത്തേക്ക് എടുക്കുന്ന പാസ് നിരക്കിലും വര്‍ധനയുണ്ട്.