ആലുവ മണപ്പുറത്ത് കച്ചവടക്കാർ തമ്മിൽ ഏറ്റുമുട്ടി‍; ഒരാള്‍ കൊല്ലപ്പെട്ടു

ആലുവ ശിവരാത്രി മണപ്പുറത്ത് കച്ചവടത്തിനെത്തിയവർ തമ്മിൽ ഏറ്റുമുട്ടി ഒരാൾ കൊല്ലപ്പെട്ടു. തോട്ടയ്ക്കാട്ടുകരയിൽ താമസിക്കുന്ന ദിലീപാണ്  മരിച്ചത്. കളിപ്പാട്ട കച്ചവടത്തിനെത്തിയ ദിലീപിന്റെ ബന്ധു കൂടിയായ രാജുവും സലീം എന്നൊരാളും ചേർന്നാണ് ദിലീപിനെ ക്രൂരമായി മർദിച്ചത്. യഥാസമയം ആശുപത്രിയിലെത്തിക്കാതിരുന്നതിനെ തുടർന്ന് രക്തം വാർന്ന് മരിക്കുകയായിരുന്നു. രാജുവിനേയും സലിമിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കോവിഡിനെ തുടർന്ന് മണപ്പുറത്ത് നഗരസഭയുടെ സ്ഥലത്ത് വാണിജ്യ മേളയ്ക്ക് അനുമതിയില്ലായിരുന്നു. എന്നിട്ടും ഇവർ മണപ്പുറത്ത് അനധികൃതമായി കച്ചവടം നടത്തുകയായിരുന്നു. ഇവരെ ഒഴിപ്പിക്കാൻ നഗരസഭയോട് പോലീസ് രേഖാമൂലം ആവശ്യപ്പെട്ടിട്ടും നഗരസഭ തയാറായില്ലെന്നും ആക്ഷേപമുണ്ട്. വിഡിയോ റിപ്പോർട്ട് കാണാം.