കൂടുതൽ തൂണുകൾ പരിശോധിക്കും; തകരാര്‍ ട്രെയിന്‍ ഓടുമ്പോള്‍ അറിയാം: ഇ.ശ്രീധരൻ

കൊച്ചി മെട്രോയുടെ കൂടുതൽ തൂണുകളിൽ ബലപരിശോധന നടത്തുമെന്ന് ഈ ശ്രീധരൻ. ഇപ്പോൾ ബലക്ഷയം കണ്ടെത്തിയ തൂണിന്  സമീപത്തെ തൂണുകളിലാണ് ബലപരിശോധന നടത്തുന്നത്. ഇപ്പോൾ ഉണ്ടായത് ഉദ്യോഗസ്ഥരുടെ വീഴ്ച അല്ല. ബലക്ഷയത്തിന്‍റെ യഥാർഥ കാരണം കണ്ടെത്തും. എന്തെങ്കിലും തകരാറുണ്ടെങ്കിൽ മെട്രോ ട്രെയിൻ ഓടുമ്പോൾ ശ്രദ്ധയില്‍പ്പെടുമെന്നും ഇ. ശ്രീധരൻ പാലക്കാട് മനോരമ ന്യൂസിനോട് പറഞ്ഞു.