മുല്ലപ്പെരിയാർ: 2014ലെ വിധി പുന: പരിശോധിക്കണമെന്ന് കേരളം

മുല്ലപ്പെരിയാർ കേസിലെ 2014ലെ വിധി പുന: പരിശോധിക്കണമെന്ന് കേരളം സുപ്രീംകോടതിയിൽ. ജലനിരപ്പ് പരമാവധി 142 അടിയായി ഉയർത്താൻ അനുമതി നൽകിയ ഭരണഘടനാ ബെഞ്ച് വിധി പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ പുന:പരിശോധിക്കണം. ഇതിനായി വിഷയം വിശാല ബെഞ്ചിന് വിടണം. റൂൾ കർവുമായി ബന്ധപ്പെട്ട കേസിൽ എഴുതി തയ്യാറാക്കി നൽകിയ വാദത്തിലാണ് കേരളത്തിന്റെ പുതിയ ആവശ്യം.