അരുണാചലിൽ ഹിമപാതം: ഏഴ് സൈനികരെ കാണാതായി

അരുണാചല്‍ പ്രദേശിലെ കനത്ത മഞ്ഞുവീഴ്ചയില്‍ ഏഴ് സൈനികരെ കാണാതായി. കെമെങ് മേഖലയിലെ ഉയര്‍ന്ന പ്രദേശത്താണ് ഹിമപാതമുണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പട്രോളിങ്ങിന്‍റെ ഭാഗമായ സൈനീകരെ ഇന്നലെ മുതലാണ് കാണാതായതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കാണാതായവരെ കണ്ടെത്താന്‍ സൈന്യം വ്യോമമാര്‍ഗവും തിരച്ചില്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഞ്ഞു വീഴ്ചയാണ് മേഖലയില്‍. വിഡിയോ കാണാം.