പ്രതി ഉപാധികള്‍ തീരുമാനിക്കുന്നത് കേട്ടുകേൾവി ഇല്ലാത്തത്; പ്രോസിക്യൂഷൻ

വധഗൂഢാലോചന കേസിൽ  ദിലീപിന്റെ ജാമ്യാപേക്ഷ തളളണമെന്ന് പ്രോസിക്യൂഷന്‍. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ല. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം, അറസ്റ്റിനുള്ള വിലക്ക് നീക്കണം. കേസ് നടത്തിപ്പിന് പ്രതി ഉപാധികള്‍ തീരുമാനിക്കുന്ന അവസ്ഥയാണ്. ഇത് കേട്ടുകേള്‍വി ഇല്ലാത്തതെന്നും പ്രോസിക്യൂഷന്‍ കോടതിയിൽ പറഞ്ഞു. 

ദിലീപിന്റെ ഫോണ്‍ ക്രൈംബ്രാഞ്ചിന് കൈമാറണം. ഫോണുകള്‍ മുംബൈയിലേക്ക് അയച്ചത് കേസ് അട്ടിമറിക്കാനാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഫോണ്‍ കൈമാറിയാല്‍ സ്വകാര്യവിവരങ്ങള്‍ പുറത്തുപോകരുതെന്ന് കോടതി നിർദേശിച്ചു. ഫോണ്‍ പൊലീസിന് കൈമാണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം ദിലീപ്  എതിര്‍ത്തു. ഫോണുകള്‍ സംസ്ഥാനത്തെ ഫൊറന്‍സിക് ലാബില്‍ പരിശോധിക്കരുത്. വധഗൂഢാലോചനക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടേണ്ടിവരും. ഇതിനായി കോടതിയെ സമീപിക്കേണ്ടിവരുമെന്നും ദിലീപ് ഹൈക്കോടതിയില്‍ പറഞ്ഞു. അതേസമയം, ദിലീപിന്റെ ജാമ്യാപേക്ഷയിലെ വാദം ഹൈക്കോടതി നാളത്തേക്ക് മാറ്റി. ഫോണ്‍ ക്രൈംബ്രാഞ്ചിന് കൈമാറുന്നതിലും തീരുമാനം നാളെയുണ്ടാകും.