കോഴിക്കോട് നിന്ന് കാണാതായ 6 പെൺകുട്ടികൾ ബെംഗളൂരുവിൽ?; ദൃശ്യങ്ങള്‍ ലഭിച്ചു

കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് സഹോദരിമാരടക്കം കാണാതായ ആറ് പെണ്‍കുട്ടികള്‍ ബെംഗളൂരുവിലെന്ന് സൂചന. പെണ്‍കുട്ടികളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇന്നലെ വൈകിട്ട് നാലുമണിക്ക് ശേഷമാണ് ഇവര്‍ രക്ഷപെട്ടത്. കാണാതായ കേസുകളില്‍ ഉള്‍പ്പെട്ട ഇവരെ  ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിച്ചിരുന്നത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. കമ്മീഷനംഗം ബി ബബിത ചില്‍ഡ്രന്‍സ് ഹോം സന്ദര്‍ശിച്ചു. വിഡിയോ റിപ്പോർട്ട് കാണാം.