വയല്‍ക്കിളികളുടെ സമരം പരാജയമല്ല; സിപിഎം വിരുദ്ധവുമല്ല: സുരേഷ് കീഴാറ്റുര്‍

കണ്ണുര്‍ കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരം പരാജയമായിരുന്നില്ലെന്ന് സുരേഷ് കീഴാറ്റുര്‍. ദേശീയ പാത വികസനത്തില്‍ ഭൂമി നഷ്ടമായവര്‍ക്ക് നഷ്ട്പരിഹാ‌രം ലഭിച്ചത് സ‌മരത്തിന്‍റെ വിജയമാണെന്നും സുരേഷ് കീഴാറ്റ‌‌‌‌ുര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വയല്‍ക്കിളികള്‍ നടത്തിയത് സി പി എം വിരൂദ്ധ സമരമല്ല, സമരത്തിലൂടെ പരിസ്ഥിതി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ശ്രമിച്ചത്. സില്‍വര്‍ ലൈന്‍ പദ്ധതിയിലടക്കം സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യാറാവ‌ുന്നത്  വയല്‍കിളി സമരം മുന്നോട്ടുവെച്ച പരിസ്ഥിതി രാഷ്‍ട്രീയത്തിന്‍റെ ഭാഗമായാണെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.