പ്രതിസന്ധികൾക്കിടയിലും ഒപ്പം നിന്നവർക്ക് പുരസ്കാരം സമർപ്പിക്കുന്നു: റാബിയ

ശാരീരിക വെല്ലുവിളികളെ മറികടന്ന് പത്മ പുരസ്കാരം ലഭിച്ചതിൽ വലിയ സന്തോഷമെന്ന് കെ.വി. റാബിയ. പ്രതിസന്ധികൾക്കിടയിലും ഒപ്പം നിന്നവർക്ക് പുരസ്കാരം സമർപ്പിക്കുന്നു. സാക്ഷരതാ പ്രവർത്തനങ്ങളിലും  എഴുത്തിലും മുന്നേറിയതിനാണ് കെ.വി. റാബിയയ്ക്ക്  രാജ്യത്തിന്റെ ആദരം. ജീവിതത്തിൽ വലിയ പരീക്ഷണങ്ങൾക്കിടെ ലഭിക്കുന്ന അംഗീകാരമാണ് ഈ പുരസ്കാരനേട്ടമെന്നും അവർ മലപ്പുറം തിരൂരങ്ങാടിയിൽ പറഞ്ഞു.