പത്മ ഭൂഷൺ പുരസ്ക്കാരം നിരസിച്ച് ബുദ്ധദേബ് ഭട്ടാചാര്യ

പത്മ ഭൂഷൺ പുരസ്ക്കാരം നിരസിച്ച് ബംഗാൾ മുൻമുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ. പുരസ്ക്കാരം നൽകുന്നതിനെക്കുറിച്ച് ആരും തന്നോട് സംസാരിച്ചിട്ടില്ലെന്നും ബുദ്ധദേബ് പ്രതികരിച്ചു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ബുദ്ധദേബിന്റെ പ്രതികരണം ട്വീറ്റ് ചെയ്തു. 

അതേസമയം പുരസ്ക്കാര പ്രഖ്യാപനത്തിന് മുൻപ് ബുദ്ധദേബിന്റെ ഭാര്യയെ അറിയിച്ചിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. ബുദ്ധദേബി ഭാര്യ എതിർപ്പ് അറിയിച്ചിരുന്നില്ല. പിന്നീടുണ്ടായ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായിട്ടായിരിക്കാം പുരസ്ക്കാരം നിരസിച്ചതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. തബല കലാകാരൻ അനിന്ദ്യ ചതോപാധ്യയും ഗായിക സന്ധ്യ മുഖർജിയും പത്മ പുരസ്ക്കാരം വേണ്ടെന്ന് സർക്കാരിനെ അറിയിച്ചതായി അവകാശപ്പെട്ടു. ഇരുവരുടെയും പേര് പുരസ്ക്കാരപട്ടികയിലില്ല