വിഎസിന്റെ ആരോഗ്യനില തൃപ്തികരം; മോണോക്ളോണൽ ആന്റിബോഡി നൽകി

കോവിഡ് ചികിൽസയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ . അദ്ദേഹത്തിന് മോണോക്ളോണൽ ആന്റിബോഡി നൽകി. ചെറിയ പനിയല്ലാതെ മറ്റ് അസ്വസ്തതകളില്ല. ഭാര്യ വസുമതിയ്ക്കും കോവിഡ് ബാധിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വി എസ് ചികിത്സയിലുള്ളത്