പണവും സ്വാധീനവുമുണ്ടെങ്കില്‍ എന്തും നേടാം; പോരാട്ടം തുടരും: സിസ്റ്റര്‍ അനുപമ

ഫ്രാങ്കോ കേസിലെ വിധി വിശ്വസിക്കാനാവുന്നില്ലെന്ന് നിയമ പോരാട്ടവുമായി മുന്നോട്ടുപോയ കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തക സിസ്റ്റര്‍ അനുപമ. നീതി കിട്ടുന്നതുവരെ പോരാട്ടം തുടരും. പണവും സ്വാധീനവുമുണ്ടെങ്കില്‍ എന്തും നേടാം. അതാണ് ഇവിടെയും സംഭവിച്ചതെന്ന് വിശ്വസിക്കുന്നതായി സിസ്റ്റര്‍ അനുപമ പ്രതികരിച്ചു.