ബലാല്‍സംഗക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ കുറ്റക്കാരനല്ലെന്ന് കോടതി

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനല്ലെന്ന് കോടതി. കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ബിഷപ്പ് ഫ്രോങ്കോ കോടതിയിൽ നേരത്തെ എത്തിയിരുന്നു. കനത്ത സുരക്ഷയാണ് പൊലീസ് സ്ഥലത്ത് ഒരുക്കിയത്. കുറവിലങ്ങാട് മഠത്തില്‍വെച്ച് 2014 മുതല്‍ 2016വരെ കന്യാസ്്ത്രീയെ 13 തവണ ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്.

കേസിന്റെ നാൾവഴി

∙2018 മാര്‍ച്ച് 26      : ബിഷപ് ഫ്രാങ്കോയ്ക്കെതിരെ മദര്‍സൂപ്പിരീയര്‍ക്ക് കന്യാസ്ത്രീയുടെ പരാതി

∙2018 ജൂണ്‍ 07      : പരാതി ജില്ലാ പൊലീസ് മേധാവിക്ക് 

∙2018 ജൂലൈ 05   : കോടതി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

∙2018 ജൂലൈ 25    : കേസില്‍ നിന്ന് പിന്‍മാറാന്‍ രൂപത 5 കോടി വാഗ്ദാനം ചെയ്തെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍റെ മൊഴി

∙2018 ജൂലൈ 30    : കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴി രേഖപ്പെടുത്തി

∙2018 ഓഗസ്റ്റ് 04 : പൊലീസ് ഡല്‍ഹിയില്‍, കന്യാസ്ത്രീക്കെതിരെ ആരോപണമുന്നയിച്ച ബന്ധുവിന്‍റെ മൊഴിയെടുത്തു

∙2018 ഓഗസ്റ്റ് 10 : പൊലീസ് ജലന്ധറില്‍, മിഷനറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീകളുടെ മൊഴിയെടുത്തു

∙2018 ഓഗസ്റ്റ് 13 : ബിഷപ്പിനെ അന്വേഷണസംഘം ജലന്ധറില്‍ ചോദ്യംചെയ്തു

∙2018 ഓഗസ്റ്റ് 28 : വധിക്കാന്‍ ശ്രമിച്ചെന്ന് കന്യാസ്ത്രീയുടെ പരാതി‌

∙2018  സെപ്റ്റംബര്‍  11: കൂടുതല്‍ വെളിപ്പെടുത്തലുമായി വത്തിക്കാന് കന്യാസ്തീയുടെ കത്ത്

∙2018  സെപ്റ്റംബര്‍ 15: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ചുമതലകളില്‍ നിന്നൊഴിഞ്ഞു

∙2018 സെപ്റ്റംബര്‍  21: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

∙2018 ഒക്ടോബര്‍ 15 : ഫ്രാങ്കോ മുളയ്ക്കലിന് കര്‍ശന ഉപാധികളോടെ ജാമ്യം 

∙ 2019 ഏപ്രില്‍ 09: ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

∙2020 ഓഗസ്റ്റ് 05: പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കണമെന്ന ബിഷപ്പിന്‍റെ ഹര്‍ജി സുപ്രീംകോടതി തള്ളി

∙2020 സെപ്റ്റംബര്‍ 16: കോട്ടയം അഡിഷനല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചു

∙ 2022 ജനുവരി 10: വിസ്താരം പൂര്‍ത്തിയായി, 105 ദിവസം വിസ്താരം