കടുവ നിരീക്ഷണവലയത്തില്‍; ഉടൻ മയക്കുവെടി വയ്ക്കും

വയനാട് കുറുക്കന്‍മൂലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തിയെന്ന് വനംവകുപ്പ്. കടുവ നിരീക്ഷണവലയത്തില്‍ ഉണ്ടെന്നും ഉടന്‍ മയക്കുവെടി വച്ച് പിടികൂടാന്‍ കഴിയുമെന്നാണ്  പ്രതീക്ഷയെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.  വിഡിയോ റിപ്പോർട്ട് കാണാം. 

അതിനിടെ, വയനാട് കുറുക്കന്‍മൂലയില്‍ സംഘര്‍ഷത്തിനിടെ കത്തിയൂരിയ വനപാലകനെതിരെ കേസെടുത്തു. കടുവ ട്രാക്കിങ്ങ് ടീമിലെ ഹുസ്സൈൻ കൽപ്പൂരിനെതിരെ നാട്ടുകാരെ തടഞ്ഞുവെച്ച് മർദിച്ചെന്ന പരാതിയിലാണ്   മാനന്തവാടി പൊലീസ് കേസെടുത്തത്.  വനംവകുപ്പിന്റെ പരാതിയില്‍ നേരത്തെ നഗരസഭ കൗൺസിലർ വിപിൻ വേണുഗോപാലനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഉദ്യോഗസ്ഥരുടെ കൃത്യ നിർവഹണം തടസപ്പെടുത്തിയെന്ന് വൈൽഡ് ലൈഫ് വാർഡനാണ് പരാതി നൽകിയത്. കേസെടുത്തതിൽ പ്രതിഷേധിച്ച് മാനന്തവാടി ഫോറസ്റ്റ് ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ ഉപരോധിച്ചു.