സമൂഹ താല്‍പര്യം പരിഗണിക്കണം; അധ്യാപകര്‍ വാക്സീന്‍ എടുക്കണം; മന്ത്രി

വാക്സീനെടുക്കാത്ത അധ്യാപകര്‍ വാക്സീന്‍ എടുക്കാന്‍ തയാറാകണമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. വാക്സീന്‍ എടുക്കാത്തവര്‍ സമൂഹത്തിന്റെ താല്‍പര്യം പരിഗണിക്കണമെന്നായിരുന്നു മന്ത്രിയുടെ അഭ്യർഥന.

സ്കൂള്‍ അടിസ്ഥാനത്തില്‍ വിവരശേഖരണം നടക്കുന്നുണ്ടെന്നും അതിനുശേഷം തുടര്‍നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഈ കാരണം മൂലം കുട്ടികളെ വിടുന്നതില്‍ രക്ഷിതാക്കള്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ടെന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു. വിഡിയോ കാണാം: