കരുതല്‍ ഡോസ് തിങ്കളാഴ്ച തുടങ്ങും; നാളെ മുതല്‍ ബുക്ക് ചെയ്യാം

സംസ്ഥാനത്ത് കരുതല്‍ ഡോസ് വാക്സീനേഷന്‍ തിങ്കളാഴ്ച തുടങ്ങും. നാളെ മുതല്‍ ബുക്ക് ചെയ്യാം.  ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍ എന്നിവര്‍ക്ക് മുന്‍ഗണന. 60 വയസുകഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ക്കും വാക്സീന്‍ നല്‍കും.

എങ്ങനെ കരുതല്‍ ഡോസ് ബുക്ക് ചെയ്യാം?

 കരുതല്‍ ഡോസ് വാക്‌സിനേഷനായി വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.· ആദ്യം https://www.cowin.gov.in എന്ന ലിങ്കില്‍ പോകുക. നേരത്തെ രണ്ട് ഡോസ് വാക്‌സിനെടുത്ത ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.· രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതിന് താഴെ കാണുന്ന പ്രിക്കോഷന്‍ ഡോസ് എന്ന ഐക്കണിന്റെ വലതുവശത്ത് കാണുന്ന ഷെഡ്യൂള്‍ പ്രിക്കോഷന്‍ ഡോസ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക.· അവിടെ സെന്ററും സമയവും ബുക്ക് ചെയ്യാവുന്നതാണ്.