ദത്ത് വിവാദം: അപവാദം പ്രചരിപ്പിക്കുന്നു; സമരം തുടരുമെന്ന് അനുപമ

ദത്ത് വിവാദത്തിൽ കൂടുതൽ നിയമ പോരാട്ടത്തിന് അനുപമ. വകുപ്പുതല അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് മന്ത്രി വീണാ ജോർജിന് പരാതി നല്കി. അന്വേഷണ റിപ്പോർട്ടെന്ന പേരിൽ അപവാദം പ്രചരിപ്പിക്കുന്നുവെന്നും പരാതിയിലുണ്ട്. അന്വേഷണം നടത്തിയ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ  ടി വി അനുപമ പാർട്ടിയേയും സർക്കാരിനേയും സംരക്ഷിക്കാനാണ് ശ്രമിച്ചതെന്ന് വിശ്വസിക്കുന്നുവെന്നും അനുപമ പറഞ്ഞു. നേതാക്കളുടെ പങ്ക് ചൂണ്ടിക്കാട്ടി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും പരാതി നല്കി. നിയമവിരുദ്ധമായി കുഞ്ഞിനെ കൈമാറാനുള്ള എഗ്രിമെൻ്റ് തയാറാക്കിയ നോട്ടറിക്കെതിരെ നടപടിശ്യപ്പെട്ട് നിയമ സെക്രട്ടറിക്ക് പരാതി നല്കും. െപാലീസ് അന്വേഷണത്തിലെ വീഴ്ചകൾ വ്യക്തമാക്കി പൊലീസ് കംപ്ലയിൻ്റ് അതോറിറ്റിയെയും സമീപിക്കും. ഡിസംബർ പത്തിന് സെക്രട്ടേറിയറ്റിനു മുമ്പിൽ ഐക്യദാർഡ്യ സമിതിയുടെ നേതൃത്വത്തിൽ സൂചനാ സമരവും പ്രഖ്യാപിച്ചു.