ഷിജുഖാന്റെ വീഴ്ച കണ്ടെത്തിയില്ല: വീണ്ടും ന്യായീകരിച്ച് ആനാവൂര്‍ നാഗപ്പന്‍

ദത്ത് കേസില്‍ ഷിജുഖാന് വീഴ്ച സംഭവിച്ചതായി എവിടെയും കണ്ടെത്തിയിട്ടില്ലെന്ന് ആനാവൂര്‍ നാഗപ്പന്‍. ശിശുക്ഷേമസമിതിക്ക് ലൈസന്‍സ് ഇല്ലെന്ന വാര്‍ത്ത അടിസ്ഥാന രഹിതം. അരെങ്കിലും സമരം ചെയ്്തതു കൊണ്ട് ആര്‍ക്കെങ്കിലും എതിരെ നടപടിയെടുക്കാനാകില്ല. 2018 ലെ ഉത്തരവനുസരിച്ച് ശിശുക്ഷേമസമിതിക്ക് കുട്ടികളെ ദത്ത് നല്‍കാനുള്ള അധികാരമില്ല, പരിപാലനം മാത്രമാണ് ചുമതല. കുഞ്ഞിനെ ലഭിച്ച് ഒരു മാസത്തിനുള്ളില്‍  ആരും പരാതി നല്‍കിയില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു.