സംസ്ഥാനത്തെ മദ്യവില്പനശാലകളുടെ എണ്ണം കൂട്ടാന്‍ പറഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി. മദ്യവില്പനശാലകളിലെ തിരക്ക് നിയന്ത്രിക്കണമെന്നും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും മാത്രമാണ് ഉത്തരവിട്ടിട്ടുള്ളതെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിന്റെ പേരില്‍ പുതിയ മദ്യശാലകള്‍ തുറക്കുന്നതിനെതിരെ വിഎം സുധീരന് നല്കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് കോടതി ഉത്തരവില്‍ വ്യക്തത വരുത്തിയത്. കൂടുതല്‍ മദ്യശാലകള്‍ തുറക്കണമോയെന്നത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ്. എന്നാല്‍ ഹൈക്കോടതി ഉത്തരവിന്റെ പേരും പറഞ്ഞ് ഇത്തരം നയപരമായ തീരുമാനങ്ങള്‍ നടപ്പാക്കരുതെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി. മദ്യശാലകള്‍ക്ക് മുന്നിലൂടെ സ്ത്രികള്‍ക്കും കുട്ടികള്‍ക്കും പോകാനാവാത്ത അവസ്ഥയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ പൊതു അന്തസ് മാത്രമാണ് കോടതിയുടെ പ്രശ്നമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം.
മദ്യശാലകൾ കൂട്ടാന്‍ പറഞ്ഞിട്ടില്ല; വ്യക്തത വരുത്തി ഹൈക്കോടതി
സ്വന്തം ലേഖകൻ
MORE IN BREAKING NEWS
-
‘പൊലീസ് കൊണ്ടു പോയത് തീവ്രവാദിയെപ്പോലെ; ബസ് തടഞ്ഞത് സിഗ്നല്‍ കിട്ടി മുന്നോട്ടെടുത്തപ്പോള്‍’
-
യോഗത്തില്‍ ഇപി വിവാദം ചര്‍ച്ചയായി; പാര്‍ട്ടി നിലപാട് വൈകിട്ട് പ്രഖ്യാപിക്കും
-
മേയര്‍ കുറുകെ കാര്‍ ഇട്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ വിഡിയോ പുറത്ത്; വാദം പൊളിയുന്നു
-
വൈദ്യുതി കരുതലോടെ ഉപയോഗിക്കണം; ലോഡ്ഷെഡിങ് ആലോചിച്ചിട്ടില്ല: മന്ത്രി
-
കണ്ണൂരില്‍ അമ്മയും മകളും വീടിനുള്ളില്‍ മരിച്ചനിലയില്‍
-
വയനാട് നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതിയ്ക്കു വധശിക്ഷ
RELATED STORIES
-
ബവ്കോ പ്രീമിയം കൗണ്ടറുകളില്‍ മോഷണം; 2 മാസത്തിനിടെ 42868 രൂപയുടെ മദ്യം നഷ്ടം
-
ഓണക്കാലത്ത് റെക്കോഡ് മദ്യവില്പന; ഉത്രാടത്തിന് വിറ്റത് 118 കോടിയുടെ മദ്യം
-
ബവ്റിജസ് കോർപ്പറേഷൻ ഔട്ട്ലറ്റിൽ മോഷണം; 11 മദ്യകുപ്പികൾ മോഷണം പോയി
-
തിരൂരില്‍ മദ്യക്കടയ്ക്കു മുന്നില്‍ സംഘര്‍ഷം; ഒരാളെ തലയ്ക്കടിച്ചു വീഴ്ത്തി
-
പൂട്ടിയ 68 ഔട്ലറ്റുകൾ ഉടൻ തുറക്കും; ഷട്ടർ ഉയരുന്നത് പ്രീമിയം ഷോപ്പുകളായി
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.