ബ്ലാസ്റ്റേഴ്സിന് തോല്‍വിയോടെ തുടക്കം; എടികെയുടെ വിജയം 4–2ന്

ഐഎസ്എല്‍ ഉദ്ഘാടന മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. രണ്ടിനെതിരെ നാലുഗോളുകള്‍ക്ക് എടികെ മോഹന്‍ ബഗാനോട് തോറ്റു. എടികെയ്ക്കായി ഹ്യൂഗോ ബൗമസ് ഇരട്ടഗോള്‍ നേടി. 2, 27 മിനിറ്റുകളിലായിരുന്നു ബോമുവിന്റെ ഗോളുകൾ. റോയ് കൃഷ്ണ (27, പെനൽറ്റി), ലിസ്റ്റൻ കൊളാസോ (50) എന്നിവരാണ് എടികെയുടെ മറ്റു ഗോളുകൾ നേടിയത്. ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോളുകൾ മലയാളി താരം സഹൽ അബ്ദുൽ സമദ് (24), അർജന്റീന താരം ഹോർഹെ പെരേര ഡയസ് ((69) എന്നിവർ നേടി. ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് 3–1ന് പിന്നിലായിരുന്നു.