വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ച ഏഴ് എം.പിമാരുടെയും തൊണ്ണൂറ്റിയെട്ട് എം.എല്‍.എമാരുടെയും പേരുകള്‍ കേന്ദ്രപ്രത്യക്ഷനികുതി ബോര്‍ഡ് ഇന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. ജസ്റ്റിസ് ജെ.ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ സീല്‍ ചെയ്ത കവറിലാകും റിപ്പോര്‍ട്ട് കൈമാറുക. രാഷ്ട്രീയക്കാരും ജനപ്രതിനിധികളും വന്‍തോതില്‍ സ്വത്ത് സമ്പാദിക്കുന്നത് ചൂണ്ടിക്കാട്ടി ലക്നൗവിലെ ലോക് പ്രഹാരി സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മടിക്കുന്നതിനെ നേരത്തേ കോടതി വിമര്‍ശിച്ചിരുന്നു.
Advertisement