മലപ്പുറം പെരിന്തൽമണ്ണയിൽ ഒരു കോടി ഒന്നരലക്ഷം രൂപയുടെ കുഴൽപണവുമായി രണ്ടുപേർ പിടിയിൽ. മൊറയൂർ സ്വദേശി ബഷീർ, കീഴ്ശേരി സ്വദേശി മുജീബ് റഹ്മാൻ എന്നിവരാണ് പിടിയിലായത്.
എസ്.പി ദേബേഷ് കുമാർ ബഹ്റക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു വാഹന പരിശോധന. പെരിന്തൽമണ്ണ ബൈപാസിനു സമീപം വച്ച് പ്രതികൾ സഞ്ചരിച്ച വാഹനം പൊലിസ് തടഞ്ഞു.കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം.രണ്ടായിരത്തിന്റെ 47 ഉം അഞ്ഞൂറിന്റെ 15 ഉം കെട്ടുകളാണ് ഉണ്ടായിരുന്നത്..തമിഴ്നാട്ടിൽ നിന്നാണ് പണം കൊണ്ടുവന്നതെന്ന് പ്രതികൾ മൊഴിനൽകി.
ആർക്ക്, എവിടെ വിതരണം ചെയ്യാൻ തുടങ്ങിയ കാര്യങ്ങളെല്ലാം പൊലിസ് അന്വേഷിച്ചുവരികയാണ് .പണം കടത്താൻ ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പെരിന്തൽമണ്ണ ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രനാണ് വാഹന പരിശോധനക്ക് നേതൃത്വം നൽകിയത്.