ബംഗളൂരുവിലെ ബെലന്ധൂർ തടാകം വീണ്ടും പതഞ്ഞുപൊങ്ങുന്നു. രണ്ട് നില കെട്ടിടത്തിന്റെ ഉയരത്തിൽ പത നിറഞ്ഞ് സമീപത്തെ റോഡുകളിലേക്കും വ്യാപിച്ചതോടെ ഗതാഗതം ഏറെ നേരം തടസപ്പെട്ടു. കഴിഞ്ഞ രണ്ടുദിവസമായി ബംഗളുരുവിൽ പെയ്ത കനത്ത മഴയെ തുടർന്നാണ് തടാകം പതയാൻ തുടങ്ങിയത്. നഗരത്തിലെ മലിന ജലം തടാകത്തിൽ നിറയുന്നതാണ് പതഞ്ഞുപൊങ്ങാന് കാരണമെന്ന് കണ്ടെത്തിയിരുന്നു. നാലുമാസം മുൻപ് തടാക ശുചീകരണം ആരംഭിച്ചുവെങ്കിലും ഫലമുണ്ടായിട്ടില്ല.
Advertisement