lecole-chempaka

TOPICS COVERED

  • സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഉന്മൂലനം ചെയ്യുന്നതിനായുള്ള രാജ്യാന്തര ദിനാചരണം തിരുവനന്തപുരം ലെക്കോൾ ചെമ്പക ഇന്റർനാഷണലിന്റെ വിദ്യാർഥികൾ ആചരിച്ചത് വേറിട്ട രീതിയിൽ

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ  ഉന്മൂലനം ചെയ്യുന്നതിനായുള്ള രാജ്യാന്തര ദിനാചരണം തിരുവനന്തപുരം ലെക്കോൾ ചെമ്പക ഇന്റർനാഷണലിന്റെ വിദ്യാർഥികൾ ആചരിച്ചത് വേറിട്ട രീതിയിൽ. ലെക്കോൾ ചെമ്പകയുടെ ജവഹർനഗർ ബ്രാഞ്ചിലെ ഒന്ന് മുതൽ മൂന്ന് വരെ വിദ്യാർഥികൾ കനകക്കുന്ന് കൊട്ടാരത്തിന് മുന്നിൽ ഫ്ലാഷ് മോബ് നടത്തിയപ്പോൾ കാണികൾക്കും ആവേശമായി.

 

 ബഹുമാനം, ദയ, സമത്വം, ധൈര്യം എന്നീ മൂല്യങ്ങളുടെ പ്രാധാന്യം കുട്ടികളിലൂടെ സമൂഹത്തിലേക്ക് എത്തിക്കുകയായിരുന്നു ഫ്ലാഷ് മോബിൻ്റെ ലക്ഷ്യം. സമൂഹത്തിൽ നല്ല മാറ്റങ്ങൾ സൃഷ്ടിക്കുന്നതിൽ കുട്ടികളുടെ ചെറിയ ശബ്ദങ്ങൾക്കുപോലും വലിയ സ്വാധീനം ചെലുത്താനാകുമെന്ന സന്ദേശത്തിന് ഒപ്പം സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ബോധവത്കരണം സൃഷ്ടിക്കാനും ഇതിലൂടെ കഴിഞ്ഞു. 

 

രണ്ട് പാട്ടുകൾക്ക് ചുവടുവച്ചാണ് കുട്ടികൾ സന്ദേശം പകർന്നത്. ലെക്കോൾ ചെമ്പക ഇൻ്റർനാഷണൽ ഹെഡ്മിസ്ട്രസ് സിമി ഷെഫി ഫ്ലാഷ് മോബിന് നേതൃത്വം നൽകി.

ENGLISH SUMMARY:

Students of Lecole Chempaka International's Jawahar Nagar branch in Thiruvananthapuram organised a flash mob in front of Kanakakkunnu Palace to mark the International Day for the Elimination of Violence Against Women. Children from Classes 1 to 3 used dance to promote respect, kindness, equality and courage while spreading awareness against violence towards women. The programme was led by Headmistress Simi Shefi.