തിരുവനന്തപുരം പാലോട് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ 'പവർപിറ്റ് E.V. ചാർജിങ് സ്റ്റേഷൻ' പ്രവർത്തനമാരംഭിച്ചു. വിർജിൻ പവറിന്‍റെ പിന്തുണയോടെ ‘വി–ഇ ചാര്‍ജ്’ ഒരുക്കിയ ചാര്‍ജിങ് സ്റ്റേഷന്റെ ഉദ്ഘാടനം വാമനപുരം MLA സുധീർഷാ പാലോട് നിര്‍വഹിച്ചു. പാലോട് പഴയ പാലത്തിന് സമീപമാണ് പുതിയ ചാർജിങ് ഹബ് സജ്ജീകരിച്ചിരിക്കുന്നത്. 'പവറിംങ് എ ഗ്രീനർ ടുമാറോ' എന്ന സന്ദേശവുമായി സജ്ജീകരിച്ച സ്റ്റേഷനിലൂടെ തിരുവനന്തപുരം–ചെങ്കോട്ട പാതയിലൂടെ സഞ്ചരിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് അതിവേഗ ചാർജിങ് സൗകര്യം ലഭ്യമാകും. വിർജിൻ പവറിന്‍റെ സാങ്കേതിക പിന്തുണയോടെയാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ചടങ്ങിൽ , വീ-ഇ-ചാർജ്, വിർജിൻ പവർ പ്രതിനിധികൾ പങ്കെടുത്തു.