തിരുവനന്തപുരം നെയ്യാറ്റിൻകര പൊഴിയൂരിലെ കടലാക്രമണത്തിന് പരിഹാരമാകുന്നു. പൊഴിയൂരിലെ കടൽഭിത്തിയുടെ നിർമാണ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. ടെട്രപോഡുകൾ ഉപയോഗിച്ചുള്ള പുലിമുട്ടുകളും കടൽഭിത്തിയും സംയോജിപ്പിച്ചുകൊണ്ടുള്ള സമഗ്ര സുരക്ഷാ സംവിധാനമാണ് തയ്യാറാക്കുന്നത്.

കടലേറ്റത്തിൽ വീടും ജീവിതവും തന്നെ നഷ്ടമാകുമെന്ന് ഭയപ്പെട്ട് ജീവിക്കുന്ന പൊഴിയൂരിലെ പതിനായിരക്കണക്കിന് ആളുകള്‍ക്കാണ് ആശ്വാസമാകുന്നത്. പൊഴിയൂരിലിലേയും കൊല്ലംകോട്ടേയും തീരത്തിന്‍റെ ഒരു ഭാഗം ഇതിനകം തന്നെ കടലെടുത്തു. വീടുകൾ പലതും ഇല്ലാതായി. കടൽ കയറി സംസ്ഥാനപാത വരെ തകർന്നു. ഒടുവിൽ പുലിമുട്ടുകൾ ഉൾപ്പെടെയുള്ള പദ്ധതിക്ക് തുടക്കമാവുകയാണ്.

കടൽഭിത്തിയുടെ മുകളിൽ നാലര മീറ്റർ വീതിയിലുള്ള കോൺക്രീറ്റ് നടപ്പാതയും ഉൾപ്പെടുത്തിയിട്ടുണ്ട്. പൊഴിയൂരിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി അഡ്വ.മോൻസ് ജോസഫ് അധ്യക്ഷനായി. 

ENGLISH SUMMARY:

Pazhiyur sea wall construction has commenced, offering a significant coastal protection solution for Neyyattinkara. This comprehensive system, incorporating tetrapods and a sea wall, aims to bring relief to thousands fearing loss of homes and livelihoods due to coastal erosion.