തിരുവനന്തപുരം പാർവതി പുത്തനാറിൽ വേളി മുതല്‍ കഠിനംകുളം വരെയുള്ള സോളാര്‍ ബോട്ട് സര്‍വീസെന്ന സ്വപ്നം പ്രഖ്യാപനത്തിലൊതുങ്ങുന്നു. ഓണത്തിന് തുടങ്ങുമെന്ന് ഗതാഗതമന്ത്രി പറഞ്ഞ സര്‍വീസ് ഇതുവരെ തുടങ്ങിയില്ല.
ചരിത്രമുറങ്ങുന്ന പാർവതി പുത്തനാറില്‍ വീണ്ടും ബോട്ട് സര്‍വീസ് തുടങ്ങുമെന്നായിരുന്നു ഗതാഗത മന്ത്രിയുടെ വാക്കുകള്‍. ആഗസ്റ്റ് ആദ്യവാരം തുടങ്ങുമെന്നും പിന്നീട് ഓണത്തിന് മുന്‍പേ തുടങ്ങുമെന്നും പ്രഖ്യാപിച്ചു. ഓണത്തിനെത്തുന്ന വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാകുമെന്നും വിലയിരുത്തി. പക്ഷേ ഓണം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും വേളിയിലോ കഠിനംകുളത്തോ അനക്കമില്ല. രണ്ട് ബോട്ട് ജെട്ടികള്‍ പണിതതും ട്രയല്‍ റണ്‍ നടത്തിയെന്നതും ഒഴിച്ചാല്‍ പുതുതായി ഒന്നും നടന്നില്ല. കേരള വാട്ടർ വെയ്സ് ആൻഡ് ഇൻട്രസ്റ്റ് ലിമിറ്റഡിനാണ് നടത്തിപ്പ് ചുമതല.