horticorp

TOPICS COVERED

ഹോർട്ടികോർപ്പ് സംഭരിച്ച വിളകളുടെ പണം കർഷകർക്ക് നൽകാൻ വൈകുന്നെന്ന മനോരമ വാർത്തയ്ക്ക് പിന്നാലെ സർക്കാർ ഇടപെടൽ. പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടെത്തുമെന്ന് കൃഷിമന്ത്രി ടി.സിദ്ധിഖ് മനോരമ ന്യൂസിനോട് പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ ഗ്രാമീണ കാര്‍ഷിക മൊത്തവ്യാപാര ചന്തയില്‍ 150ലധികം കർഷകർക്ക് കഴിഞ്ഞ എട്ടുമാസമായി പണം ലഭിച്ചിട്ടില്ല.

ഹോർട്ടികോർപ്പ് സംഭരിച്ച വിളകളുടെ പണം ലഭിക്കാതെ കടം കയറി വിഷമിച്ചിരുന്ന കർഷകർക്ക് ഇനി ആശ്വാസിക്കാം. മുഖ്യമന്ത്രിയുമായി ആലോചിച്ച് കർഷകർക്ക് മുടങ്ങിയ പണം ലഭ്യമാക്കാനുള്ള സംവിധാനം ഉടൻ ഒരുക്കുമെന്ന് കൃഷിമന്ത്രി ടി.സിദ്ധിഖ് പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ ഗ്രാമീണ കാര്‍ഷിക മൊത്തവ്യാപാര ചന്തയില്‍ മാത്രം 85 ലക്ഷം രൂപ കർഷകർക്ക് ലഭിക്കാനുണ്ടെന്ന മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി. 150ലധികം കർഷകർക്കാണ് പണം ലഭിക്കാനുള്ളത്. വരുന്ന ഓണത്തിന് മുമ്പെങ്കിലും പണം നൽകണമെന്നാണ് കർഷകരുടെ ആവശ്യം.

ENGLISH SUMMARY:

HortiCorp payment delay in Kerala is being addressed following a Malayala Manorama report. The government will expedite payments to over 150 farmers in Thiruvananthapuram district who have been awaiting funds for eight months.