ജീവിതം വഴിമുട്ടി കടമ്പാട്ടുകോണം – തമിഴ്നാട് ഗ്രീന്‍ഫീല്‍ഡ് പാതയ്ക്കായി സ്ഥലം വിട്ടു നല്‍കിയവര്‍. 2022 നവംബറില്‍ സ്ഥലം ഏറ്റടുക്കാന്‍ തുടങ്ങിയ നടപടികള്‍ എങ്ങുമെത്താത്തതോടെയാണ് സ്ഥലം വിട്ടു നല്‍കിയവര്‍ കഷ്ടത്തിലായത്. സ്ഥലവുമില്ല, നഷ്ടപരിഹാരവുമില്ലെന്ന  അവസ്ഥയിലായ ജനത്തിനു മുന്നില്‍ ഉത്തരമില്ലാതെ നില്‍ക്കുകയാണ് ദേശീയപാത അതോറിറ്റിയും. 

എല്ലാമായി ഇതാ നഷ്ടപരിഹാരം എന്ന വാഗ്ദാനം നല്‍കിയാണ് 13 വില്ലേജുകളിലായി ഇക്കാണുന്ന മഞ്ഞക്കുറ്റി സ്ഥാപിച്ചത്. വികസനം വന്നാല്‍ നാട് രക്ഷപ്പെടുമല്ലോയെന്നു കരുതിയാണ് കടമ്പാട്ടുകോണം, തെന്‍മല, ആര്യങ്കാവ് വഴി തമിഴ് നാട്ടിലേക്ക് പോകുന്ന ഗ്രീന്‍ഫീല്‍ഡ് പാതയ്ക്കായി സ്ഥലംവിട്ടുനല്‍കിയത്. 13 വില്ലേജുകളില്‍ നിന്നായി 252 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതില്‍ 9 വില്ലേജുകള്‍ കൊല്ലം ജില്ലയിലും 4 വില്ലേജുകള്‍ തിരുവനന്തപുരം ജില്ലയിലുമാണ്. വര്‍ഷം മൂന്നു കഴിഞ്ഞിട്ടും നഷ്ടപരിഹാരവുമില്ല, ഭൂമിയുമില്ലെന്നവസ്ഥ.

പദ്ധതിയുമായി മുന്നോട്ടുപോകുമ്പോള്‍ അലൈന്‍മെന്‍റും സംബന്ധിച്ചും, വനഭൂമി വിട്ടുനല്‍കുന്നതിലും പ്രശ്നങ്ങളുണ്ടായി. ഏറ്റവുമൊടുവില്‍ 4 വനഭൂമിയിലൂടെ നാലു തുരങ്കപാതയാണ് അന്തിമ അലൈന്‍മെന്‍റില്‍.

ENGLISH SUMMARY:

Land acquisition woes plague Kadampattukonam residents who ceded land for the Tamil Nadu Greenfield Road. The residents are stuck with neither land nor compensation, while the NHAI provides no solutions.