നാവിക സേന ദിനാഘോഷത്തിന്‍റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ കര്‍ശന സുരക്ഷയും ഗതാഗത നിയന്ത്രണവും. ആഘോഷം നടക്കുന്ന ശംഖുമുഖം ഭാഗത്തേക്ക് ഉച്ചയ്ക്ക് 12 മണിക്ക് പാസില്ലാത്ത വാഹനങ്ങള്‍ കടത്തി വിടില്ല. പാര്‍ക്കിങ്ങിനായി സിറ്റി കേന്ദ്രീകരിച്ച് വിശാലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ നിന്നും നാവിക സേന ഒരുക്കുന്ന പ്രത്യേക വാഹനങ്ങളും കെ.എസ്.ആര്‍.ടി.സി ബസുകളും സര്‍വ്വീസ് നടത്തും.
പാസുകളുള്ള കാണികളുടെ വാഹനങ്ങള്‍ പാസുകളുടെ ക്യൂ ആര്‍ കോഡില്‍ രേഖപ്പെടുത്തിയിരിക്കുന്ന പാര്‍ക്കിങ് കേന്ദ്രങ്ങളിലേക്ക് പോകണം. അവിടെ നിന്നും നാവിക സേനയുടെ വാഹനങ്ങളില്‍ പവലിയനുകളിലേക്ക് പോകാം. പാസില്ലാത്ത പൊതു ജനങ്ങള്‍ക്ക് സിറ്റി കേന്ദ്രീകരിച്ചാണ് പാര്‍ക്കിങ് സൗകര്യങ്ങള്‍. അവിടെ നിന്നും സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബുസുകളില്‍ കണ്ണാന്തുറ പള്ളി മുതല്‍ വെട്ടുകാട് പള്ളി വരെയുള്ള തീരത്ത് എത്തി അഭ്യാസ പ്രകടനം കാണാം. പൊതുജനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യങ്ങള്‍ ഇവയാണ്.
കൊല്ലം, ആറ്റിങ്ങല്‍ ഭാഗത്ത് നിന്ന് വരുന്നവരുടെ പാര്‍ക്കിങ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ്. എം.സി റോഡ് വഴി വരുന്നവര്‍ക്ക് എം.ജി കോളജ് ഗ്രൗണ്ട്. നെടുമങ്ങാട്, പേരൂര്‍ക്കട ഭാഗങ്ങളില്‍ നിന്ന് വരുന്നവര്‍ കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി ഗ്രൗണ്ട്, സംസ്കൃത കോജ്, യൂണിവേഴ്സിറ്റി കോളജ്, എല്‍.എം.എസ് കരമന ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് കിള്ളിപ്പാലം ബോയ്സ് ഹൈസ്കൂള്‍, ആറ്റുകാല്‍ പാര്‍ക്കിങ് ഗ്രൗണ്ട്, പുത്തിരിക്കണ്ടം മൈതനം.