തിരുവനന്തപുരം കണ്ടലയില്‍ മദ്യപിച്ച് അമിതവേഗതയില്‍  കാറോടിച്ച് അപകടമുണ്ടാക്കിയ നാല് പേര്‍ അറസ്റ്റില്‍.  അതുവഴി നടന്ന് പോയ വിദ്യാര്‍ഥികള്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 

ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയാണ് കാട്ടാക്കട ഭാഗത്തുനിന്നും അമിത വേഗതയില്‍ ചീറിപ്പാഞ്ഞ് വന്ന കാര്‍ കടയുടെ മതിലില്‍ ഇടിച്ച് തെറിച്ച്  റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിയില്‍ ഇടിച്ച് നിന്നത്. 

ഈ സമയം അതുവഴി നടന്ന് പോവുകയായിരുന്ന മൂന്ന് വിദ്യാര്‍ഥികള്‍ അപകടമേല്‍ക്കാതെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ ടയര്‍ ഇളകി നൂറ് മീറ്റര്‍ അപ്പുറത്തേക്ക് തെറിച്ച് വീണു. ഡ്രൈവര്‍ ഉള്‍പ്പെടേ കാറിലുണ്ടായിരുന്ന നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.  വാഹനത്തില്‍ നിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തു. 

ENGLISH SUMMARY:

Four individuals were arrested in Thiruvananthapuram’s Kandal area for causing an accident while driving under the influence and at excessive speed. The incident narrowly missed injuring students who were walking nearby, sparing them by sheer luck. Visuals of the accident have now surfaced.