തിരുവനന്തപുരം മേനംകുളത്ത് നാട്ടുകാരെ ബോംബ് ഭീഷണിയിലാഴ്ത്തി അജ്ഞാതവസ്തു. മേനംകുളത്തെ ടവറിന് സമീപത്തുകൂടെ പോയ യുവാക്കളാണ് ടവറിനടിയില്‍ ചുവന്ന വസ്തു കണ്ടത്. സാധാരണ കാണാത്ത വസ്തുവായതിനാല്‍ യുവാക്കള്‍ ഇത് ബോംബായേക്കാമെന്ന് സംശയിച്ചു. തുടര്‍ന്ന് ഇവര്‍ വാര്‍ഡ് മെമ്പറെയും വാര്‍ഡ് മെമ്പര്‍ പൊലീസിനെയും വിവരമറിയിച്ചു.
വിവരമറിഞ്ഞെത്തിയ പൊലീസിനും വസ്തു ബോംബാണെന്ന സംശയം ജനിച്ചു. തുടര്‍ന്ന് ബോംബ് സ്ക്വാഡിനെ വിളിച്ചുവരുത്തുകയായിരുന്നു. ബോംബ് സ്ക്വാഡിനൊപ്പമെത്തിയ സ്നിഫര്‍ ഡോഗിന്‍റെ പരിശോധനയില്‍ വസ്തു ബോംബല്ലെന്ന് തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇത് കളിക്കാനായി കുട്ടികളുണ്ടാക്കിയ കെട്ടുപന്താണെന്ന് വ്യക്തമാകുകയായിരുന്നു.