ponkala-kalam

തലസ്ഥാന നഗരിയിൽ ഇക്കുറി കലം കച്ചവടം ഒരു പടി മുന്നിലാണ്. ആറ്റുകാൽ പൊങ്കാല കലങ്ങൾ മാസങ്ങൾക്ക് മുന്നേ ഇടനാഴികളിലും നടവഴികളിലും ഇടം പിടിച്ചു കഴിഞ്ഞു. മാർച്ച് 13നാണ് ആറ്റുകാൽ പൊങ്കാല. കച്ചവടം നേരത്തെ തുടങ്ങിയതിനും കാരണമുണ്ട്.കാണാം...

കലംമാത്രമല്ല ചൂട്ടും കൊതുമ്പിലും വരെ ഇവിടെ കിട്ടും. കരമന ആറിന്റെ പാലത്തിനിപ്പുറം മുതല്‍ നഗരത്തില്‍ എല്ലായിടത്തും ഫുട്പാത്തുകളില്‍ വില്‍പ്പനക്കാരുടെ കലങ്ങള്‍ നിറഞ്ഞു കഴിഞ്ഞു. ഉത്സവം കോടിയേരിയാൽ കച്ചവടം താകൃതിയിലാകുമെന്ന പ്രതീക്ഷയാണ് എല്ലാർക്കും.

സ്ത്രീകളുടെ ഉല്‍സവമായ ആറ്റുകാല്‍ പൊങ്കാലയ്ക്കുള്ള കലം വില്‍പനയിലും മേധാവിത്വം സ്ത്രീകള്‍ക്കാണ്. കരമന മുതൽ കിഴക്കേകോട്ട വരെയും കച്ചവടത്തിന് മുന്നിൽ സ്ത്രീകളാണ്. വിവിധ ദേശങ്ങളിൽ നിന്ന് പൊങ്കാലയ്ക്ക് എത്തുന്നവരെ തേടി ഇവരും കാത്തിരിക്കുകയാണ്. കച്ചവടത്തിനായി ആഴ്ചകള്‍ക്ക് മുന്‍പേ വന്ന്, വഴിയോരങ്ങളിൽ താമസിച്ച്, പൊങ്കാലയുമിട്ട ശേഷമാണ് ഇവരുടെ മടക്കം.

Clay pot sales thrive in the capital ahead of Attukal Pongala, which is set to take place on March 13.: