തിരുവനന്തപുരം നഗരത്തിലെ സ്മാര്‍ട് റോഡുകളുടെ അന്തിമ ടാറിങ് ഇന്നുകൊണ്ട് പൂര്‍ത്തിയാക്കുമെന്ന ഉറപ്പും പാഴായി. കുടിവെള്ള പൈപ്പ് പൊട്ടിയുണ്ടായ ചോര്‍ച്ചകള്‍ ജല അതോറിറ്റി പരിഹരിക്കാത്തതാണ് തടസമെന്ന ന്യായീകരണവുമായി സ്മാര്‍ട് സിറ്റി കോര്‍പ്പറേഷന്‍. ജനുവരിക്ക് മുന്‍പ് റോഡെല്ലാം സ്മാര്‍ടാക്കുമെന്നാണ് അടുത്ത ഉറപ്പ്.
തിരുവനന്തപുരത്തെ സ്മാര്‍ട് റോഡ്...ഈ പേരുകേള്‍ക്കുമ്പോള്‍ തന്നെ നാട്ടുകാര്‍ക്ക് ഞെട്ടലാണ്. കാരണം റോഡായ റോഡെല്ലാം കുത്തിപ്പൊളിച്ച് നാട്ടുകാരെ വട്ടം കറക്കിയത് കുറച്ചൊന്നുമല്ല. ഇപ്പോള്‍ അതൊക്കെ മാറി. പല റോഡുകളുടെയും പണി പൂര്‍ത്തിയായി. വാഹനം ഓടിക്കാന്‍ സാധിക്കുന്ന അവസ്ഥയായി. എന്നാല്‍ റോഡ് യഥാര്‍ത്ഥത്തില്‍ സ്മാര്‍ട്ടായോ.
ഇതിനെല്ലാം കാരണം അന്തിമ ടാറിങ് നടക്കാത്തതാണ്. ഏഴെട്ട് മാസം മുന്‍പ് പ്രതിഷേധം കനത്തപ്പോള്‍ തട്ടിക്കൂട്ടി ടാര്‍ ചെയ്തു. നവംബര്‍ 30നകം അന്തിമടാറിങ്ങെന്നായിരുന്നു ഉറപ്പ്. പക്ഷെ നടന്നില്ല. പലിയടങ്ങളിലും കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ഒഴുകുകയാണ്. ഇത് പരിഹരിക്കാത്തതാണ് ടാറിങ്ങിനെ തടസമെന്നാണ് ന്യായീകരണം.