ആമയിഴഞ്ചാന്‍ തോട്ടിലടക്കം മാലിന്യങ്ങള്‍ കുന്നുകൂടുമ്പോളും തിരുവനന്തപുരം നഗരത്തില്‍ മാലിന്യശേഖരണത്തിനായി കോര്‍പറേഷന്‍ സ്ഥാപിച്ച കേന്ദ്രങ്ങളില്‍ പലതും നിര്‍ജ്ജീവം.
കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച കേന്ദ്രങ്ങളാണ് മാസങ്ങളായി അടഞ്ഞുകിടക്കുന്നത്. ഹരിത കര്‍മസേനകള്‍ കൃത്യമായി വീടുകളിലെത്തി ശേഖരിച്ചില്ലെങ്കില്‍ മാലിന്യം വീടുകളില്‍ കെട്ടിക്കിടക്കും. ഇതാണ് ജനത്തെ ആറ്റിലും തോട്ടിലും മാലിന്യം വലിച്ചെറിയാന്‍ പ്രേരിപ്പിക്കുന്നത്.